| Saturday, 16th March 2019, 8:05 am

വോട്ടിങ് യന്ത്രവും വിവിപാറ്റും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. വോട്ട് രേഖപ്പെടുത്തിയത് വോട്ടര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണെന്ന് വ്യക്തമാക്കുന്ന ഉപകരണമാണ് വിവിപാറ്റ്.

വോട്ടെടുപ്പിനുള്ള രണ്ട് യന്ത്രങ്ങളും കൊണ്ടുപോകുന്നത് കൃത്യമായ മേല്‍നോട്ടത്തിലിയിരിക്കണമെന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ALSO READ: വിലക്ക് പിന്‍വലിച്ച തീരുമാനം സ്വാഗതം ചെയ്ത് കെ.സി.എ; ശാരീരികക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ കളിപ്പിക്കുമെന്നും കെ.സി.എ

കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലില്‍ നിന്നും വീട്ടില്‍ നിന്നുമടക്കം കണ്ടെടുത്ത സാഹചര്യം ഉണ്ടായിരുന്നു. അത് പിന്നീട് വന്‍ വിവാദത്തിലേക്കും നയിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

വോട്ടിങ് യന്ത്രങ്ങള്‍ കാണാതായ സംഭവങ്ങളിലൊക്കെയും അവിടെയുണ്ടായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി തെളിഞ്ഞിട്ടുണ്ട്.

We use cookies to give you the best possible experience. Learn more