| Thursday, 28th March 2019, 8:25 am

മുഖ്യമന്ത്രിയാവാന്‍ ജഗന്‍മോഹന്‍ റെഡ്ഡി 1500 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ഫറുഖ് അബ്ദുള്ള; ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഡപ്പ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖരറെഡ്ഡിയുടെ മരണാനന്തരം മകന്‍
ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിസ്ഥാനം ലഭിക്കാന്‍ 1500 കോടി രൂപ വാഗ്ദാനം ചെയ്തന്നെ വെളിപ്പെടുത്തലുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണത്തിന് എത്തിയതായിരുന്നു ഫറൂഖ് അബ്ദുള്ള.

ALSO READ: ജയിലില്‍ കിടന്നാണെങ്കിലും കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിനെ നേരിടും: പി.എസ് ശ്രീധരന്‍പിള്ള

“വര്‍ഷം 2009. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം മകന്‍ ജഗന്‍ എന്റെ വീട്ടില്‍ വന്നു. മുഖ്യമന്ത്രി പദവി കിട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയിരത്തി അഞ്ഞൂറ് കോടി നല്‍കാന്‍ ഞാന്‍ തയ്യാറാണ് എന്ന് അയാള്‍ എന്നോട് പറഞ്ഞു.”ഫറൂഖ് അബ്ദുള്ള പറഞ്ഞു.

എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദവുമായി കോണ്‍ഗ്രസും വൈ.എസ്. ആര്‍ കോണ്‍ഗ്രസും രംഗത്തെത്തി.
മുഖ്യമന്ത്രിയാവാന്‍ ജഗന്‍ പല വഴികള്‍ നോക്കിയിട്ടുണ്ടാകാം. എന്നാല്‍ ഹൈക്കമാന്റിന് പണം കൊടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഫറൂഖ് അബ്ദുള്ളക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more