പഞ്ചാബില്‍ ഒരു സീറ്റില്‍ പോലും ലീഡുയര്‍ത്താനാവാതെ ബി.ജെപി
Loksabha Election Result 2024
പഞ്ചാബില്‍ ഒരു സീറ്റില്‍ പോലും ലീഡുയര്‍ത്താനാവാതെ ബി.ജെപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 9:56 am

ചണ്ഡിഗഢ്: പഞ്ചാബില്‍ ലീഡുയര്‍ത്തി ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ്സും എ.എ.പിയും നാല് വീതം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി ക്ക് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഗുര്‍ദാസ്പൂര്‍,ആനന്ദ്പൂര്‍ സാഹിബ്, സംഗ്രൂര്‍, പട്യാല സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും അമൃത്സര്‍, ജലന്ധര്‍, ഫത്തേഗഡ് സാഹിബ്, ഫിറോസ്പൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. ഗുരുദാസ്പൂരില്‍ ബിജെപിയും ബതിന്ഡയില്‍ നിന്ന് ശിരോമണി അകാലിദളും വളരെ പിന്നിലേക്ക് പോയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ഗുര്‍ദാസ്പൂര്‍, അമൃത്സര്‍, ഖാദൂര്‍ സാഹിബ്, ജലന്ധര്‍, ഹോഷിയാര്‍പൂര്‍, ആനന്ദ്പൂര്‍ സാഹിബ്, ലുധിയാന, ഫത്തേഗഡ് സാഹിബ്, ഫരീദ്‌കോട്ട്, ഫിറോസ്പൂര്‍, ബതിന്ദ, സംഗ്രൂര്‍, പട്യാല എന്നിവയാണ് സംസ്ഥാനത്തെ 13 ലോക്‌സഭാ മണ്ഡലങ്ങള്‍.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 8 സീറ്റുകൾ ശിരോമണി അകാലിദളും ബി.ജെ.പി രണ്ട് സീറ്റുകളും നേടി. എ.എ.പി ഒരു സീറ്റ് നേടിയിരുന്നു.

Content highlight: lok sabha election lead in panjab