| Wednesday, 3rd May 2017, 3:21 pm

'ലോയിറ്റര്‍'; ആധുനിക സമൂഹത്തിന് ഗുണപാഠമായി ലണ്ടനില്‍ നിന്നുള്ള മലയാള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലണ്ടനിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ അണിയിച്ചൊരുക്കിയ മലയാള ഹ്രസ്വചിത്രം “ലോയിറ്റര്‍” ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


Also Read: സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രവര്‍ത്തനം മുസ്‌ലീങ്ങളെ വിദ്യാഭ്യാസപരമായി പിറകോട്ട് നയിച്ചു: മര്‍ക്കസ് ഡയരക്ടര്‍


മൊബൈല്‍ ഫോണ്‍ സ്‌ക്രീനിന്റെ നാല് അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന പുതുതലമുറയില്‍പെട്ടവര്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്ന ഒരു കൊച്ചു ചിത്രമാണ് ലോയിറ്റര്‍. പേര് സൂചിപ്പിക്കുന്നത് പോലെ, മൊബൈല്‍ ഫോണിലെ ചാറ്റ്‌ബോക്‌സില്‍ മാത്രം സജീവമായി ജീവിതത്തില്‍ അലസനായി നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഈ 8 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.


In Case You Missed: കെയ്റ്റിന്റെ ടോപ്‌ലസ് ചിത്രം പ്രസിദ്ധീകരിച്ച മാഗസീന്‍ പത്ത് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രിട്ടീഷ് രാജകുടുംബം


ഹംസത് അലിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ബാബു എം.കെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച ലോയിറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത് ഷാജി ഉമ്മറാണ്.


Don”t Miss: ‘എല്ലാത്തിനും പിന്നില്‍ സി.ഐ.എ’; കേരളത്തിലെ ഇടതു സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍


ഹേഷാം അബ്ദുള്‍ വഹാബ് സഗീതവും ആനന്ദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഫൈസല്‍ നാലകത്ത്, എസ്. ആറ്റുപുറം, ഫായിസ് ഹക്കീം, പ്രകാശ് പ്രവീണ്‍ മറ്റത്തില്‍, സുല്‍ത്താന്‍ അലി, സുനൈന കപൂര്‍, സോഫിയ ഡാനിയേല്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ലണ്ടനിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്.

അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍:

അസോസിയേറ്റ് ഡയറക്ടര്‍: ഫൈസല്‍ നാലകത്ത്
ഛായാഗ്രഹണ സഹായി: സുല്‍ത്താന്‍
പ്രൊഡക്ഷന്‍ മാനേജര്‍: ജെ.കെ
ക്രിയേറ്റീവ് ഡിസൈന്‍: ശന്തു ഫ്രാന്‍സിസ്
പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: റംഷീദ്


ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കാനായി നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം.

അയക്കേണ്ട ഇ-മെയില്‍ വിലാസം: mail@doolnews.com


“ലോയിറ്റര്‍” ഹ്രസ്വചിത്രം കാണാം:

Latest Stories

We use cookies to give you the best possible experience. Learn more