മങ്ങിയ പ്രതിഭയുമായ് ലോഹം ..!
D-Review
മങ്ങിയ പ്രതിഭയുമായ് ലോഹം ..!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st August 2015, 12:27 pm

“മനോരമ ഓണപ്പതിപ്പിലെ” രഞ്ജിത്ത് മോഹന്‍ലാല്‍ ഇന്റര്‍വ്യൂ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ, മോഹന്‍ലാലുമായി “യാതൊരു ബന്ധവുമില്ലാത്ത” ആന്റണി പെരുംബാവൂരിനു മുടക്കുമുതല്‍ തിരിച്ചു കിട്ടിയേക്കാം. കലാപരമായ സാധ്യത വട്ടപ്പൂജ്യം ആകുമ്പോഴും ലോഹത്തിന്റെ വാണിജ്യ സാധ്യതയും അത്രമേല്‍ ദുര്‍ബ്ബലമാണ്. പറഞ്ഞുപഴകിയ ദുര്‍ബ്ബലമായ കഥാതന്തു. സാമാന്യ യുക്തിയെപ്പോലും പരിഹസിക്കുന്ന തിരക്കഥ, കഥാപാത്ര ആവിഷ്‌ക്കാരം. സിനിമയുമായി പുലബന്ധമില്ലാത്ത കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങള്‍ തുടങ്ങിയവകൊണ്ടെല്ലാം രഞ്ജിത്ത് അയാളെത്തന്നെ പരിഹസിക്കുകയാണ് .


Jahangir


| ഫിലിം റിവ്യൂ : ജഹാംഗീര്‍ റസാഖ് പാലേരി |


റേറ്റിങ് :
ചിത്രം: ലോഹം
സംവിധാനം: രഞ്ചിത്ത്
നിര്‍മാണം: ആന്റണി പെരുമ്പാവൂര്‍
അഭിനേതാക്കള്‍: മോഹന്‍ലാല്‍, സിദ്ദീഖ്, വിജയരാഘവന്‍, രഞ്ചിനി പണിക്കര്‍
സംഗീതം: ശ്രീവത്സന്‍ ജെ. മേനോന്‍
ഛായാഗ്രഹണം: കുഞ്ഞുണ്ണി എസ് കുമാര്‍

“ആകാശത്ത് പക്ഷികള്‍ എത്രമേല്‍ പറന്നാലും, അവയൊന്നും വിഹായസ്സില്‍ ചിറകിന്‍ പാടുകള്‍ അവശേഷിപ്പിക്കുന്നില്ല” എന്ന ഹൈക്കു കവിത എടുത്തുചോല്ലിയാണ് “ലോഹ”ത്തിലെ നായകന്‍, ആ സിനിമ അടിച്ചേല്‍പ്പിക്കുന്ന ക്ഷമ പരീക്ഷണങ്ങളില്‍ നിന്നു മുക്തമാക്കി പ്രേക്ഷകരെ വായുവും വെളിച്ചവും കാണിക്കുന്നത്.

മലയാള സിനിമയുടെ വിഹായസ്സില്‍ തങ്ങളുടെ ചിറകു ചലനങ്ങളുടെ കാല്‍പ്പാടുകളും കലയുടെയും ആസ്വാദനത്തിന്റെയും ചരിത്രവും അടയാളപ്പെടുത്തിയ കലാകാരന്മാരാണ് മോഹന്‍ലാലും, രഞ്ജിത്തും. ഇവര്‍ ചേര്‍ന്നപ്പോള്‍ കലാമൂല്യവും, വ്യാവസായിക വിജയവും ഒത്തുചേര്‍ന്ന ധാരാളം ഹിറ്റുകളും മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല, മിക്കവാറും രഞ്ജിത്ത് സിനിമകളില്‍, പ്രമേയപരമായി ദരിദ്ര സിനിമയാണെങ്കില്‍ക്കൂടി, ശക്തമായ കഥാപാത്രങ്ങള്‍, സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പടെ ഉള്ളതിന്റെ ചേലും, ചാരുതയും അത്തരം സിനിമകള്‍ക്ക് ഉണ്ടായിരുന്നു. “ലോഹം ” അത്തരം ഭൂതകാല രഞ്ജിത്ത് സിനിമകളുടെ പുകഴ്ത്തുകള്‍ക്ക് ഒരു മറാക്കരുപ്പ് തന്നെയാണ് .

“ലോഹം” സക്രിയമായ ഒന്നിനെയും സൂചിപ്പിക്കുന്നില്ല. പ്രതിഭാധനരായ മോഹന്‍ലാലിന്റെയോ, രഞ്ജിത്തിന്റെയോ യാതൊരു വിധ കയ്യൊപ്പും നമുക്ക് ലോഹത്തില്‍ കാണാനാവില്ല . ഒരു തട്ടിക്കൂട്ട് നാടകത്തിന്റെ എല്ലാ ദൗര്‍ബ്ബല്ല്യങ്ങളും പേറുന്ന സിനിമയാണ് ലോഹം. എല്ലാ ദിവസവും ആയിരം ഷോ വീതമുണ്ട് എന്നതാണ് ഇതിന്റെ റിലീസുമായി ബന്ധപ്പെട്ട പത്ര പരസ്യങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

അങ്ങനെയെങ്കില്‍ “മനോരമ ഓണപ്പതിപ്പിലെ” രഞ്ജിത്ത് മോഹന്‍ലാല്‍ ഇന്റര്‍വ്യൂ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ, മോഹന്‍ലാലുമായി “യാതൊരു ബന്ധവുമില്ലാത്ത” ആന്റണി പെരുംബാവൂരിനു മുടക്കുമുതല്‍ തിരിച്ചു കിട്ടിയേക്കാം. കലാപരമായ സാധ്യത വട്ടപ്പൂജ്യം ആകുമ്പോഴും ലോഹത്തിന്റെ വാണിജ്യ സാധ്യതയും അത്രമേല്‍ ദുര്‍ബ്ബലമാണ്. പറഞ്ഞുപഴകിയ ദുര്‍ബ്ബലമായ കഥാതന്തു. സാമാന്യ യുക്തിയെപ്പോലും പരിഹസിക്കുന്ന തിരക്കഥ, കഥാപാത്ര ആവിഷ്‌ക്കാരം. സിനിമയുമായി പുലബന്ധമില്ലാത്ത കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങള്‍ തുടങ്ങിയവകൊണ്ടെല്ലാം രഞ്ജിത്ത് അയാളെത്തന്നെ പരിഹസിക്കുകയാണ് .


നായകന് ഒരു പേരില്ല, അയാള്‍ ആരെന്നോ, ലക്ഷ്യം എന്തെന്നോ, പറയാന്‍ ശ്രമിക്കുന്നത് എന്തെന്നോ കഥാകൃത്ത് കൂടിയായ സംവിധായകന് പോലും നിശ്ചയമില്ലാത്ത അവസ്ഥ. ചെറിയ താടിയൊക്കെ വച്ച് പാവത്താന്‍ ടാക്‌സി ഡ്രൈവര്‍ ആയെത്തുന്ന നായകന്‍, ഇതിനിടയില്‍ സ്ത്രീകളുടെ വീഡിയോ എടുക്കുന്നതിന്റെ ദൂഷ്യ ഫലങ്ങളെല്ലാം യുവാക്കളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഒരു സ്ത്രീയുടെ വീഡിയോ പെട്ടുകഴിഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴുന്ന സ്ഥിരം സാരോപദേശ സംഗതി തന്നെ.


loham-mohanlal
ഈ സിനിമ ഉണ്ടാക്കാനും , നിര്‍മ്മിക്കാനുമൊക്കെ നടന്ന ചര്‍ച്ചകള്‍ ഏതൊരു ബൗദ്ധിക പരിസരത്തു വച്ചാണ് നടന്നത് എന്ന് അമ്പരക്കാതെ വയ്യ. കോഴിക്കോട് സ്വദേശിയായ ഒരു പാവം പ്രവാസി യുവാവിനെ നൂറു കിലോ സ്വര്‍ണ്ണം കടത്തുന്നതിന്റെ ആവശ്യത്തിനായി കുറച്ചാളുകള്‍ പ്ലാന്‍ ചെയ്തു കൊല്ലുകയും, എയര്‍പ്പോര്‍ട്ട് അധികൃതരുടെ ഒത്താശയോടെ അയാളുടെ ശവപ്പെട്ടിക്കൊപ്പം നാട്ടിലേക്ക് നൂറു കിലോ സ്വര്‍ണ്ണം എത്തിക്കുകയും, അത് കള്ളക്കടത്തുകാരില്‍ നിന്നുപോലും നഷ്ട്ടമാവുകയും നായകനും കൂട്ടരും മലയാളി പ്രേക്ഷകര്‍ക്ക് ഒരുകാലത്തും ദഹിക്കാത്ത ചില യുക്തികള്‍ക്ക് ദൃശ്യാവിഷ്‌ക്കാരം നല്‍കി അത് തട്ടിയെടുക്കുകയും ചെയ്യുന്നത് മാത്രമാണ് ലോഹത്തിന്റെ കഥ.

നായകന് ഒരു പേരില്ല, അയാള്‍ ആരെന്നോ, ലക്ഷ്യം എന്തെന്നോ, പറയാന്‍ ശ്രമിക്കുന്നത് എന്തെന്നോ കഥാകൃത്ത് കൂടിയായ സംവിധായകന് പോലും നിശ്ചയമില്ലാത്ത അവസ്ഥ. ചെറിയ താടിയൊക്കെ വച്ച് പാവത്താന്‍ ടാക്‌സി ഡ്രൈവര്‍ ആയെത്തുന്ന നായകന്‍, ഇതിനിടയില്‍ സ്ത്രീകളുടെ വീഡിയോ എടുക്കുന്നതിന്റെ ദൂഷ്യ ഫലങ്ങളെല്ലാം യുവാക്കളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

ഇന്റര്‍നെറ്റില്‍ ഒരു സ്ത്രീയുടെ വീഡിയോ പെട്ടുകഴിഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴുന്ന സ്ഥിരം സാരോപദേശ സംഗതി തന്നെ. അയാള്‍ ഇടവേളയോടെ തനിസ്വരൂപം എന്തോ “വലിയ കനമുള്ള”താണെന്ന് പ്രേക്ഷകരെ ചുമ്മാ തെറ്റിദ്ധരിപ്പിക്കുന്നു. ഒന്ന് ഷേവ് ചെയ്തു മീശ പിരിക്കുക മാത്രമാണ് നായകന്‍ ഇതിനായി ചെയ്യുന്ന മേക്കൊവര്‍ എന്നതും കൗതുകകരമാണ്.


പ്രിഥ്വിരാജ് നായകനായി ഉജ്ജ്വല അഭിനയം കാഴ്ചവച്ച സെവെന്‍ത്ത് ഡേ എന്ന സിനിമയുടെതും, ഇതിന്റെയും പ്രമേയം ഒന്നു തന്നെ. മലയാളത്തിലെ ന്യൂജന്‍ വിജയങ്ങളെ പരിഹസിച്ചാവണം ചില “കളികള്‍ കളിക്കാന്‍ “സീനിയേഴ്‌സ് തന്നെ വേണം എന്ന വാചകവും മോഹന്‍ലാലിന്റെ വായില്‍ വച്ചുകൊടുക്കുന്നുണ്ട് രഞ്ജിത്ത്. ഷഹബാസ് അമന്‍ താന്‍ ജീവിച്ചിരിപ്പുണ്ട് എന്നും രഞ്ജിത്തുമായുള്ള സൗഹൃദം മാത്രമാണ് തനിക്കു സിനിമ എന്നും ഒരു പാട്ടിലൂടെ വെളിവാക്കുന്നുണ്ട്.


loham-5
എയര്‍പ്പോര്‍ട്ട് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനായ (ആ ജോലി മേനോന്മാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) ഭര്‍ത്താവിനെത്തേടിയെത്തുന്ന ചഞക യുവതിയാണ് കഥയിലെ നായിക (എന്ന് തോന്നുന്നു). നായകന്‍ ടാക്‌സി ഡ്രൈവറും നായികയുടെ രക്ഷകനും ശിക്ഷകനും പോലീസും അധോലോകവുമൊക്കെയായി രണ്ടര മണിക്കൂര്‍ കൊല്ലാക്കൊലചെയ്യുന്നുണ്ട് പ്രേക്ഷകനെ.

പ്രിഥ്വിരാജ് നായകനായി ഉജ്ജ്വല അഭിനയം കാഴ്ചവച്ച സെവെന്‍ത്ത് ഡേ എന്ന സിനിമയുടെതും, ഇതിന്റെയും പ്രമേയം ഒന്നു തന്നെ. മലയാളത്തിലെ ന്യൂജന്‍ വിജയങ്ങളെ പരിഹസിച്ചാവണം ചില “കളികള്‍ കളിക്കാന്‍ “സീനിയേഴ്‌സ് തന്നെ വേണം എന്ന വാചകവും മോഹന്‍ലാലിന്റെ വായില്‍ വച്ചുകൊടുക്കുന്നുണ്ട് രഞ്ജിത്ത്. ഷഹബാസ് അമന്‍ താന്‍ ജീവിച്ചിരിപ്പുണ്ട് എന്നും രഞ്ജിത്തുമായുള്ള സൗഹൃദം മാത്രമാണ് തനിക്കു സിനിമ എന്നും ഒരു പാട്ടിലൂടെ വെളിവാക്കുന്നുണ്ട്.

നായിക(?)യടക്കമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യുവാനില്ല. നായകന്റെ കൂടെയുള്ള ഒരു അധോലോക പെണ്ണുമാത്രമാണ് ഒരു സ്ടണ്ട് സീനിലെങ്കിലും സാനിധ്യമറിയിക്കുന്നത്. ക്ലൈമാക്‌സില്‍ നായകന്‍ വിളിച്ചു പറയുന്ന ചാരിറ്റി (അതിന്റെയാണല്ലോ ഇപ്പോള്‍ സീസണ്‍ ) ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെടുന്ന ഒരു കാഥാപാത്രമായും, ഒരു പാട്ടിലും മൈഥിലി അവതരിക്കുന്നുണ്ട്. കോമഡിയൊക്കെ തൊണ്ണൂറുകളിലെ മിമ്ക്‌സ് പരേഡ് സിനിമകളെക്കാള്‍ ദയനീയമാണ് . സിദ്ദിഖാണ് ഒരേ സമയം വില്ലാന്മാരില്‍ ഒരുവനും, കൊമേഡിയനുമായി “തിളങ്ങാന്‍”വിധിക്കപ്പെട്ടിരിക്കുന്നത്.


ലോഹം കള്ളക്കടത്തു സിനിമയോ , കള്ളം കടത്തുന്ന സിനിമയോ അല്ല; അത് രണ്ജിത്തിന്റെയും ലാലിന്റെയും പ്രതിഭയ്ക്ക് എന്തു പറ്റി എന്ന് മലയാള പ്രേക്ഷകനില്‍ ആശങ്ക ജനിപ്പിക്കുക മാത്രം ചെയ്യുന്ന സിനിമയാണ്. മുന്‍നിര തീയേറ്ററുകളില്‍ ഓണത്തിനു, ലോഹത്തിനു പകരം, മറ്റൊരു സിനിമ ഇടം പിടിച്ചാല്‍ പ്പോലും അത്ഭുതമില്ല !!


loham-2

പാത്ര സൃഷ്ടിയില്‍ രഞ്ജിത്തിന്റെ വഴക്കമെല്ലാം കൈമോശം വന്നതായി മനസ്സിലാകുന്ന സിനിമയാണ് ലോഹം. നായികയായി എത്തിയ ആന്‍ഡ്രിയ ജെര്‍മിയ ഉള്‍പ്പടെ, രണ്‍ജി പണിക്കര്‍, അജ്മല്‍ അമീര്‍, കെപിഎസി ലളിത, ജോജു ജോര്‍ജ്ജ്, മൈഥിലി, മണിക്കുട്ടന്‍, ടിനി ടോം, വിജയരാഘവന്‍, സൗബിന്‍, അബു സലീം, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ധാരാളം കഴിവുറ്റ നടന്മാരെ രഞ്ജിത്ത് അനിനിരത്തിയിട്ടുണ്ട് , പക്ഷേ ഇവരുടെയാരുടെയും മുന്നില്‍ വെല്ലുവിളിയാകുന്ന യാതൊരു രചനാമികവും രഞ്ജിത്തില്‍ നിന്നുണ്ടായിട്ടില്ല.

സി രാജമണിയുടെ പശ്ചാത്തല സംഗീതം ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ. രണ്ട് മെലഡി പാട്ടുകലുള്ളത് കേട്ടു മറക്കാം . കുഞ്ഞുണ്ണി എസ് നായരുടെ ഛായാഗ്രഹണവും ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്. ലോഹം കള്ളക്കടത്തു സിനിമയോ , കള്ളം കടത്തുന്ന സിനിമയോ അല്ല; അത് രണ്ജിത്തിന്റെയും ലാലിന്റെയും പ്രതിഭയ്ക്ക് എന്തു പറ്റി എന്ന് മലയാള പ്രേക്ഷകനില്‍ ആശങ്ക ജനിപ്പിക്കുക മാത്രം ചെയ്യുന്ന സിനിമയാണ്. മുന്‍നിര തീയേറ്ററുകളില്‍ ഓണത്തിനു, ലോഹത്തിനു പകരം, മറ്റൊരു സിനിമ ഇടം പിടിച്ചാല്‍ പ്പോലും അത്ഭുതമില്ല !!