| Monday, 21st November 2016, 6:02 pm

ബി.സി.സി.ഐ ഭാരവാഹികളെ മുഴുവന്‍ അയോഗ്യരാക്കണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന ബി.സി.സി.ഐ ഭാരവാഹികള്‍ക്കെതിരെയാണ് കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. 


ന്യൂദല്‍ഹി: ബി.സി.സി.ഐ ഭാരവാഹികളെ മുഴുവന്‍ അയോഗ്യരാക്കണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശ.

കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന ബി.സി.സി.ഐ ഭാരവാഹികള്‍ക്കെതിരെയാണ് കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. ബി.സി.സി.ഐയുടെ കാര്യനിര്‍വഹണം പരിശോധിക്കാന്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയെ നിരീക്ഷകനായി നിയമിക്കണമെന്നും ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.

ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബി.സി.സി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ ഉത്തരവ് പറയുന്നത് കഴിഞ്ഞ ഒക്ടോബര്‍ 17ന് സുപ്രീം കോടതി മാറ്റി വെച്ചിരുന്നു.


Also Read: സോളാര്‍ തട്ടിപ്പ് കേസ്; ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി


ക്രിക്കറ്റിന് പുതിയ ഒരു ഭരണാധികാരിയെ നിയമിക്കുകയോ അല്ലെങ്കില്‍ അതിനുള്ള അധികാരം ലോധ കമ്മിറ്റിക്ക് നല്‍കുകയോ ചെയ്യണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍  അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പലതും ബി.സി.സി.ഐ നടപ്പാക്കിയിട്ടുണ്ടെന്ന് ബി.സി.സി.ഐക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു. ലോധ കമ്മിറ്റി സമയം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാന അസോസിയേഷനുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാമെന്നും കപില്‍ സിബല്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more