ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന വെട്ടുകിളി ആക്രണത്തിനിടെ ഇന്ത്യക്ക് പുതിയ മുന്നറിയപ്പുമായി യു.എന്‍.
അടുത്ത നാലാഴ്ച വെട്ടുകിളികളുടെ വരവില്‍ കരുതിയിരിക്കണമെന്നാണ് യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (F.A.O) മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്.
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും കിഴക്ക്, വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ച വെട്ടുകിളികള്‍ വരും ദിവസങ്ങളില്‍ രാജസ്ഥാനിലേക്ക് തിരിച്ചെത്തുമെന്നാണ് മുന്നറിയിപ്പ്.
മടങ്ങിയെത്തുന്ന ഈകൂട്ടങ്ങള്‍ ഇവിടേക്ക് ഇറാനില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇപ്പോഴും എത്തുന്ന മറ്റു വെട്ടുകിളി സംഘവുമായി ചേരുമെന്നും യു.എന്‍ ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുടെ പ്രജനനം നടക്കുന്നുണ്ട്. ജൂലൈയോടെ ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഇത് ഓഗസ്റ്റ് പകുതിയോടെ വേനല്‍ക്കാല വെട്ടുകിളിക്കൂട്ടങ്ങള്‍ രൂപം കൊള്ളാന്‍ കാരണമാവുമെന്നും യു.എന്‍ ഭക്ഷ്യ വകുപ്പ് പറഞ്ഞു.
രാജ്യത്ത് വെട്ടുകിളി ആക്രമണം ഏറ്റവും രൂക്ഷമായ സംസ്ഥാനം രാജസ്ഥാനാണ്. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഖണ്ഡ്, ഹരിയാന, ബിഹാര്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.
വെട്ടുകിളി പ്രതിരോധത്തിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വെട്ടുകിളി വരുദ്ധ ഓപ്പറേഷനില്‍ വ്യോമസേന ആദ്യമായി രണ്ട് എം.ഐ-17 ഹെലികോപ്ടറുകള്‍ വിന്യസിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ