' ഇത് എന്തുതരം ലോക്ഡൗണാണ്, ക്രൂരതയാണ് ' അതിഥി തൊഴിലാളികളുടെ പലായനത്തില്‍ കേന്ദ്രത്തെ പഴിച്ച് അസദുദ്ദിന്‍ ഉവൈസി
COVID-19
' ഇത് എന്തുതരം ലോക്ഡൗണാണ്, ക്രൂരതയാണ് ' അതിഥി തൊഴിലാളികളുടെ പലായനത്തില്‍ കേന്ദ്രത്തെ പഴിച്ച് അസദുദ്ദിന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th March 2020, 11:29 am

ഹൈദരാബാദ്: രാജ്യത്തെ ഭൂരിഭാഗം വരുന്ന അതിഥിതൊഴിലാളികളുടെ ക്ഷേമം പാടെ അവഗണിച്ചുകൊണ്ടുള്ള ലോക്ഡൗണ്‍ ക്രൂരതയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.

കൊവിഡ് 19നെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പലായനം ചെയ്യുന്ന സംഭവത്തിന് പിന്നാലെയാണ് കേന്ദ്രര്‍ക്കാറിനെ വിമര്‍ശിച്ച് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.

” അതിഥി തൊഴിലാളികളെ യാത്രചെയ്യാന്‍ വിടുകയും മറ്റുള്ളവരെ വിടാതിരിക്കുകയും ചെയ്യുന്നു, ഇത് എന്തുതരം ലോക്ഡൗണാണ്” അദ്ദേഹം ചോദിച്ചു.

”എന്തുതരം ഏകീകൃത നയമാണിത്. ദല്‍ഹിയിലെ അതിഥി തൊഴിലാളികളെ ബസ്സുകളില്‍ നിറച്ച് വിടുന്നു. അതേസമയം തെലങ്കാനയില്‍ ഒറ്റപ്പെട്ടുപ്പോയ അതിിഥി സംസ്ഥാനതൊഴിലാളുകള്‍ക്ക് റേഷന്‍കാര്‍ഡോ ബാങ്ക് അക്കൗണ്ടോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നും തന്നെയില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പിയിലേയും ബീഹാറിലേയും പശ്ചിമബംഗാളിലേയും സര്‍ക്കാറുകള്‍ ഒറ്റപ്പെട്ടുപൊയ അതിഥി തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ഉവൈസി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ