തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണില്‍ നിബന്ധനകളോടെ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം. സംസ്ഥാനത്തെ തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കടകളില്‍ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കടകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോര്‍പറേഷനുകളുടെയും മുന്‍സിപാലിറ്റി കളിലേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ക്ക് ഇളവ് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ പൊതുവായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുകയാണ്. ഇതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രാലയം പ്ര്ഖ്യാപിച്ച ചില ഇളവുകള്‍ സംസ്ഥാനത്തും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.