ചെറുതോണി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയതിനാണ് കേസ്.
ഇടുക്കി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തിരിക്കുന്നത്.
ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയെന്നാണ് ചെറുതോണി പൊലീസ് പറയുന്നത്.
എന്നാല്‍, ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ത്തതെന്നാണ് ഡീന്‍ കുര്യാക്കോസ് എം.പിയുടെ പ്രതികരണം.
ഇടുക്കിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ അടിയന്തിരമായി പി.സി.ആര്‍ ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ഏകദിന ഉപവാസ സമരം. ഡീനിന് പുറമേ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദ്ദീന്‍ തുടങ്ങിയ 14 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം തീര്‍ത്തതണെന്നും മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോള്‍ തന്നെ സന്ദേശം വ്യക്തമായിരുന്നുവെന്നും ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ സമരം നടത്തിയതെന്നും ഡീന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.