| Saturday, 4th April 2020, 10:17 am

രാജ്യത്ത് ലോക്ക് ഡൗണ്‍ സെപ്തംബര്‍ വരെ നീട്ടേണ്ടിവരുമെന്ന് ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നീട്ടിയേക്കാമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബി.എസ്.ജി) പഠനത്തെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍.കോം ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂണ്‍ അവസാനത്തിലും സെപ്തംബര്‍ രണ്ടാം വാരത്തിലുമിടയിലായിരിക്കും രാജ്യത്ത് ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളുടെ ഫലമായിട്ടായിരിക്കും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരിക.

ജൂണ്‍ മൂന്നാം വാരത്തോടുകൂടി കൊവിഡ് 19 ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വളരെ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഏപ്രില്‍ 14 നാണ് രാജ്യത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more