ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് വേണ്ടി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 4ന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്രം. മെയ് നാലിന് ശേഷം പല ജില്ലകളിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോക്ഡൗണ്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മന്ത്രാലയം ഇന്ന് യോഗം ചേര്‍ന്നിരുന്നു. ലോക്ഡൗണ്‍ നടപ്പിലാക്കിയതിനാല്‍ രാജ്യത്തെ സ്ഥിതിയില്‍ വളരെയധികം നേട്ടങ്ങളും പുരോഗതിയും ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് മൂന്ന് വരെ കര്‍ശനമായി പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
കൊവിഡ് 19നെ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മെയ് നാല് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് പല ജില്ലകള്‍ക്കും കാര്യമായ ഇളവുകള്‍ നല്‍കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
കൊവിഡ് ബാധ രൂക്ഷമല്ലാത്ത മേഖലകളില്‍ ഇളവുകളും അതേസമയം ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇക്കാര്യത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിവിധ മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.