ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്; നിര്‍ദേശങ്ങള്‍ ഇങ്ങനെ
Kerala News
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 6:06 pm

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 18,19,20 ദിവസങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്.

ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഇതിന് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും.

അതേസമയം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 21നാണ് ബക്രീദ്.

രാത്രി എട്ടുമണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.

ഇന്ന് വ്യാപാരികളുമായി നടത്തിയ ചര്‍ച്ചകളില്‍ വലിയ പെരുന്നാളുമായി ബന്ധപ്പെട്ട് കടകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായി വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.

കടകള്‍ തുറക്കുന്നതുമായി ബന്ധപ്പട്ട തീരുമാനം മുഖ്യമന്ത്രിയാകും എടുക്കുക എന്നും ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറിമാര്‍ അടക്കം എല്ലാവരും സന്തുഷ്ടരാണെന്നും വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lockdown relaxation in kerala during Bakreed in next three days