| Saturday, 2nd May 2020, 7:52 am

മെയ് 17 വരെ രാജ്യത്ത് എല്ലായിടത്തും ഈ നിയന്ത്രണങ്ങൾ ബാധകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാജ്യത്ത് കൊവിഡ് 19 പടരുന്നത് തടയാൻ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. ​ഗ്രീൻ സോണുകളിലുള്ള ജില്ലകൾക്ക് ചില ഇളവുകൾ നൽകാമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. അതേസമയം റെഡ് സോണിലുള്ള ജില്ലകൾക്ക് അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി.

എല്ലാ സോണുകൾക്കും ബാധകമായ നിയന്ത്രണങ്ങൾ

  • ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലാത്ത എല്ലാ ട്രെയിൻ സർവ്വീസുകൾക്കും വിലക്ക്
  • എല്ലാ ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കും നിരോധനം. എയർ ആംബുലൻസ്, മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വിമാന സർവ്വീസ് എന്നിവയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി ഇളവ്.
  • അന്തർ സംസ്ഥാന ബസ് സർവ്വീസുകൾക്ക് വിലക്ക്.
    വ്യക്തികളുടെ അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്ക്. മെ‍ഡിക്കൽ ആവശ്യങ്ങൾക്ക് ഇളവുകൾ ബാധകം.
  • സിനിമാ തിയേറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സുകൾ, വിനോദ പാർക്കുകൾ തുടങ്ങിയവ അടച്ചിടണം.
  • സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ്ങ് സെന്ററുകൾ എന്നിവ അടച്ചിടണം.
  • 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ​ഗർഭിണികൾ, ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളുള്ളവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
  • പൊതുജനം കൂടുന്ന എല്ലാ മതസ്ഥാപനങ്ങളും അടച്ചിടണം.
We use cookies to give you the best possible experience. Learn more