മെയ് 17 വരെ രാജ്യത്ത് എല്ലായിടത്തും ഈ നിയന്ത്രണങ്ങൾ ബാധകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd May 2020, 7:52 am
ന്യൂദൽഹി: രാജ്യത്ത് കൊവിഡ് 19 പടരുന്നത് തടയാൻ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. ഗ്രീൻ സോണുകളിലുള്ള ജില്ലകൾക്ക് ചില ഇളവുകൾ നൽകാമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. അതേസമയം റെഡ് സോണിലുള്ള ജില്ലകൾക്ക് അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി.
എല്ലാ സോണുകൾക്കും ബാധകമായ നിയന്ത്രണങ്ങൾ
- ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലാത്ത എല്ലാ ട്രെയിൻ സർവ്വീസുകൾക്കും വിലക്ക്
- എല്ലാ ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കും നിരോധനം. എയർ ആംബുലൻസ്, മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വിമാന സർവ്വീസ് എന്നിവയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി ഇളവ്.
- അന്തർ സംസ്ഥാന ബസ് സർവ്വീസുകൾക്ക് വിലക്ക്.
വ്യക്തികളുടെ അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്ക്. മെഡിക്കൽ ആവശ്യങ്ങൾക്ക് ഇളവുകൾ ബാധകം. - സിനിമാ തിയേറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സുകൾ, വിനോദ പാർക്കുകൾ തുടങ്ങിയവ അടച്ചിടണം.
- സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ്ങ് സെന്ററുകൾ എന്നിവ അടച്ചിടണം.
- 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
- പൊതുജനം കൂടുന്ന എല്ലാ മതസ്ഥാപനങ്ങളും അടച്ചിടണം.