ബെംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. മെയ് പത്തു മുതലാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആരംഭിക്കുക.
‘മെയ് പത്ത് രാവിലെ ആറു മണിമുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. മെയ് 24 വരെയാണ് ലോക്ക്ഡൗണ്‍. ഹോട്ടലുകളും ബാറുകളും പബ്ബുകളും പൂര്‍ണ്ണമായി അടച്ചിടും. പച്ചക്കറി, പലവ്യഞ്ജനം വില്‍ക്കുന്ന കടകള്‍ രാവിലെ ആറുമണി മുതല്‍ പത്തു മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു’, യെദിയൂരപ്പ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക