| Tuesday, 5th January 2021, 7:55 am

ബ്രിട്ടണ്‍ അടച്ചിടും; വീണ്ടും ലോക്ഡൗണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍. അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്  പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ലോക് ഡൗണ്‍. സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് മൂന്നാംതവണയാണ് ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് രാജ്യത്ത്. മരണ സഖ്യയും ഉയര്‍ന്നുതന്നെയാണ്.

നിലവില്‍ ഓക്‌സ്ഫര്‍ഡ് വാക്‌സിനും ഫൈസര്‍ വാക്‌സിനും ബ്രിട്ടണില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more