സംസ്ഥാനത്ത് നാല് സോണുകള്‍; കൊവിഡ് മാര്‍ഗരേഖ ഇങ്ങനെ
COVID-19
സംസ്ഥാനത്ത് നാല് സോണുകള്‍; കൊവിഡ് മാര്‍ഗരേഖ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 10:46 pm

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകള്‍.

റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മേയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും.

ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണ്‍ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂര്‍. ഏപ്രില്‍ 20വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍.

ഗ്രീന്‍ സോണ്‍- കോട്ടയം, ഇടുക്കി. ഏപ്രില്‍ 20 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഇളവുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.