| Friday, 23rd April 2021, 4:01 pm

'സിനിമയ്ക്കും ലോക്ക്ഡൗണ്‍'; പുതിയ സിനിമകള്‍ ചിത്രീകരിക്കരുത്, തിയേറ്ററുകള്‍ ഏപ്രില്‍ 30 മുതല്‍ പൂട്ടിയിടുമെന്നും ഫിയോക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏപ്രില്‍ 30 മുതല്‍ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കാഴ്ച്ചക്കാരില്ലാതെ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടിലാവുകയാണ്.

പിന്‍വലിച്ച സിനിമകള്‍ തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കില്ലെന്നും പുതിയ ചിത്രങ്ങള്‍ ചിത്രീകരണം ആരംഭിക്കരുതെന്നും ഫിയോക്ക് നിര്‍ദ്ദേശിച്ചു. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.

പുതിയ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയറ്റര്‍ ഉടമകള്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ തിയേറ്ററുകള്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു തുറന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Lockdown for Cinema’; Do not shoot new movies, theaters will be closed from April 30

We use cookies to give you the best possible experience. Learn more