ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. മെയ് 24 വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
രോഗവ്യാപനം തടയുന്നതില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടി നീട്ടിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങള്‍ മെയ് 24 വരെ തുടരുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 311170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ 2.46 കോടിയായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 4,077 പേരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.7 ലക്ഷമാണ്. 26.18 ലക്ഷം പേരാണ് രാജ്യത്ത് ചികത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 34,843 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 53,44,063 ആയി ഉയര്‍ന്നു.
കര്‍ണാടകയില്‍ 41,664 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 21,71,931 ആയി.
കേരളമാണ് മൂന്നാം സ്ഥാനത്ത്. കേരളത്തില്‍ കഴിഞ്ഞ ദിവസം 32,680 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 211,18,263 ആയി.
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. ശനിയാഴ്ച 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണ നിരക്കില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ശനിയാഴ്ച 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Lockdown Extended In Delhi Says Aravind Kejriwal