തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ നിലവില്‍ വരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍.
മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍, ഗ്യാസ് സര്‍വീസ് സെന്ററുകള്‍ എന്നിവയും കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകളും ചൊവ്വയും ശനിയും തുറക്കാം. ശ്രവണ സഹായി വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകളും ഈ ദിവസങ്ങളില്‍ തുറക്കാം. കയര്‍ നിര്‍മാണയന്ത്രങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കും.
അതേസമയം, സംസ്ഥാനത്ത് പുതുതായി 22,318 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാമ്പിളുകളാണ് പരിശോധിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
CONTET HIGHLIGHTS: Lockdown exemptions except in Malappuram district