|

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വേറെ വഴിയില്ല; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ എട്ട് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നതോടെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വേറെ വഴിയൊന്നുമില്ലാത്തതിനാലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതെന്ന് ബംഗ്ലാദേശ് പൊതുകാര്യ മന്ത്രി ഫറാദ് ഹുസൈന്‍ പറഞ്ഞു. ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖലീദ സിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണ്.

ഇതുവരെ ബംഗ്ലാദേശില്‍ 6,84,756 കൊവിഡ് കേസുകളും 9739 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ തലസ്ഥാന നഗരമായ ധാക്കയിലെ ഭൂരിഭാഗം ആശുപത്രികളും രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Lockdown Declared In Bengladesh