| Wednesday, 25th March 2020, 8:31 pm

രാജ്യത്ത് ലോക്ക്ഡൗണ്‍; എന്‍.പി.ആറില്‍നിന്നും സെന്‍സസില്‍നിന്നും തല്‍ക്കാലം പിന്മാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെയും സെന്‍സസിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ മാറ്റിവെക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവയില്‍നിന്നും പിന്മാറാന്‍ മന്ത്രാലയം തീരുമാനിച്ചത്.

എന്‍.പി.ആര്‍റും സെന്‍സെസും ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെ നടത്താനായിരുന്നു ആദ്യം തീരുമാനമെടുത്തിരുന്നത്. പുതുക്കിയ തിയതി അറിയിച്ചിട്ടില്ല.

സഖ്യകക്ഷികളടക്കം ഉന്നയിച്ച വിവാദ ചോദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്‍.പി.ആര്‍ ടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു. ഇതില്‍ 42 പേര്‍ക്ക് രോഗം ഭേദമായെന്നും പത്തുപേര്‍ മരണത്തിന് കീഴടങ്ങിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

44 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ ആദ്യമായി ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ 9 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more