|

കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 8 മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായത്.

നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights:  Lockdown announced in Kerala

Video Stories