Advertisement
COVID-19
ലോക്ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന; കണ്ണൂരും തൃശൂരും ഒത്തുകൂടിയവര്‍ക്കെതിരെ കേസ്; കേസെടുത്തവരില്‍ പള്ളി ഇമാമും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 10, 04:58 pm
Friday, 10th April 2020, 10:28 pm

കണ്ണൂര്‍: കണ്ണൂരും തൃശൂരും ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ തളിപ്പറമ്പ ജുമാ മസ്ജിദില്‍ ലോക്ഡൗണ്‍ ലംഘിച്ച് എത്തിയ ഒമ്പതുപേര്‍ക്കെതിരെയും തൃശൂര്‍ ചാവക്കാട് പള്ളി കബറിസ്ഥാനില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ആറ്‌പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കണ്ണൂരില്‍ കേസെടുത്തവരില്‍ പള്ളി ഉസ്താദുമുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവതായിരുന്നു ഇവര്‍.

ചാവക്കാട് കബറിസ്ഥാനില്‍ എത്തിയവരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും ഗര്‍ഭിണിക്കും പരിക്കേറ്റിരുന്നു. കടപ്പുറം മുനക്കക്കടവ് സെന്ററിലെ പള്ളിയിലായിരുന്നു സംഭവം.