| Monday, 11th May 2020, 3:19 pm

മിഠായി തെരുവിലെ കടകള്‍ നാളെ മുതല്‍ തുറക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മിഠായി തെരുവിലെ കടകള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കും. ജില്ലാ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്.

കടകളുടെ വലിപ്പം സംബന്ധിച്ചും ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നതിനെതക്കുറിച്ചും കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ
ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കില്ല.
തെരുവ് കച്ചവടം പോലുള്ളവ ഉണ്ടായാല്‍ പിഴ ശിക്ഷയടക്കമുള്ളവ ചുമത്താനും ചര്‍ച്ചയില്‍ തീരുമാനമെടുത്തു.

കഴിഞ്ഞ ശനിയാഴ്ച കളക്ടറുടെ ഉത്തരവ് ലംഘിച്ച് മിഠായി തെരുവിലെ കടകള്‍ തുറന്ന വ്യാപാി വ്യവസായി സംസ്ഥാന അധ്യക്ഷന്‍ ടി. നസറുദ്ദിനെതിരെ കേസെടുത്തിരുന്നു.
ടി. നസറുദ്ദീന്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

മിഠായി തെരുവിലെ കടകള്‍ ചെറുകിട സ്ഥാപനങ്ങള്‍ ആയതിനാല്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം വ്യാപാരികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നിരുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more