നാലാം ഘട്ടത്തില്‍ കേരളം നല്‍കുന്ന ഇളവുകള്‍ ഇന്നറിയാം
national lock down
നാലാം ഘട്ടത്തില്‍ കേരളം നല്‍കുന്ന ഇളവുകള്‍ ഇന്നറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 7:48 am

തിരുവനന്തപുരം: നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇന്നിറങ്ങും. കേന്ദ്രം നല്‍കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താകും സംസ്ഥാനത്തിന്റെ ഇളവുകള്‍.

ഞായറാഴ്ച രാത്രി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിന്റെ മാര്‍ഗരേഖ വിശദീകരിക്കാനായിരുന്നു യോഗം. ഈ യോഗത്തില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി ടോം ജോസ് കേരളത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചിരുന്നു.

റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ബഫര്‍ സോണുകളും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ മെയ് 26-ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അതേസമയം, ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അഡ്മിഷനായി പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്ന നിലയ്ക്ക് അത് വഴിയായിരിക്കും അഡ്മിഷന്‍.
ട്രെയിന്‍, ബസ് സര്‍വീസുകള്‍ വ്യാപകമായി നടത്തണോ എന്നതിലും അന്തര്‍-ജില്ലാ-സംസ്ഥാന യാത്രകള്‍ എന്തെല്ലാം നിബന്ധനകള്‍  അടിസ്ഥാനമാക്കിയായിരിക്കണം എന്നതിലും ഇന്ന് തീരുമാനമാകും.