| Saturday, 4th February 2017, 2:30 pm

ചുറ്റിനും വെളുത്ത മഞ്ഞുമലകള്‍ മാത്രം ; ജോര്‍ജിയയുടെ സീറോ ഡിഗ്രിയില്‍ നിന്നും മോഹന്‍ലാലിന്റെ മേജര്‍ മഹാദേവന്‍ (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനാകുന്ന മേജര്‍ രവി ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാത്തിരിപ്പിന് ആവേശം പകര്‍ന്നു കൊണ്ടാണ് പോയ വാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്.


Also Read: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമം വിലങ്ങു തടിയായി ; ക്രിക്കറ്റ് താരത്തിന്റെ കരിയര്‍ ‘ തേര്‍ഡ് അമ്പയറി ‘ലേക്ക്


പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ഇതാ ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണ രംഗങ്ങളും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അതിശൈത്യ കാലാവസ്ഥയുള്ള ജോര്‍ജിയയില്‍ നിന്നുമുള്ള ചിത്രീകരണ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ ജോര്‍ജിയയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോള്‍ ജോര്‍ജിയയിലെ താപനില എന്നതാണ് ശ്രദ്ധേയമായ കാര്യം.

മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ജോര്‍ജിയയില്‍ ചിത്രീകരിക്കുന്നത്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. നിര്‍മ്മാണം ഹനീഫ് മുഹമ്മദും. പുതിയ വീഡിയോ കൂടി പുറത്തിറങ്ങിയതോടെ മേജര്‍ മഹാദേവനെ ഒരിക്കല്‍ കൂടി ആര്‍പ്പു വിളികളോടെ വരവേല്‍ക്കാനുള്ള ത്രില്ലിലാണ് ആരാധകര്‍.

We use cookies to give you the best possible experience. Learn more