| Tuesday, 27th October 2020, 9:17 pm

സദാചാര ഗുണ്ടകള്‍ക്കെതിരെ പ്രതിഷേധവുമായി ഒരു നാട്

അന്ന കീർത്തി ജോർജ്

സദാചാര ആക്രമണങ്ങള്‍ കേരളത്തിന് പുതിയ കഥയല്ല. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും വരെ നയിച്ച സദാചാര ആക്രമണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെ ചാലക്കുടിക്കടുത്തുള്ള അന്നനാടിലെ വായനശാല – ഫിലിം സൊസൈറ്റി പ്രവര്‍ത്തകരായ നാല് യുവാക്കള്‍ സദാചാര ആക്രമണം നേരിട്ടിരുന്നു. പൊലീസെത്തിയായിരുന്നു ഇവരെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. ഈ സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സദാചാര ആക്രമണത്തോട് അന്നനാട് പ്രദേശവാസികള്‍ സ്വീകരിച്ച നിലപാട് കൂടിയാണ് സംഭവം ശ്രദ്ധിക്കപ്പെടാന്‍ കാരണം.

യുവാക്കള്‍ക്കെതിരെ നടന്ന സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രദേശത്തെ വായനാശാലയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതിക്രമികളായ സദാചാര ഗുണ്ടകള്‍ പരിഷ്‌കൃത സമൂഹത്തിന് ഭീഷണിയാണെന്നും കാവലാകാന്‍ നിയമമുണ്ടെന്നും സദാചാര പൊലീസ് വേണ്ടെന്നും എഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു സമരം. സംഭവം നടന്ന സ്ഥലത്ത് ഈ പോസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു.

സദാചാര ആക്രമണം നേരിട്ടവരുടെ കൂട്ടത്തില്‍ പെട്ട പെണ്‍കുട്ടിയും തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അന്നനാട് വായനശാല സെക്രട്ടറി ഗിരിജ, സാമൂഹ്യ പ്രവര്‍ത്തകന്‍ അജയകുമാര്‍ ഉപ്പത്ത് തുടങ്ങിയവര്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Locals Protest against Moral Policing in Thrissur

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.