സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്മാരില്‍ സിക വൈറസ് കണ്ടെത്തിയതായി എംബസി അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്
സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ നാല്പതോളം പേരിലാണ് സിക വൈറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ 13 ഇന്ത്യക്കാരുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്മാരില്‍ സിക വൈറസ് കണ്ടെത്തിയതായി എംബസി അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാരുടെ നിലയില്‍ ആശങ്കയില്ലെന്നും ചിലര്‍ ഇതിനകം തന്നെ രോഗമുക്തി പ്രാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി മലേഷ്യയിലാണ് സിക വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച സിംഗപ്പൂര്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ സ്ത്രീയിലാണ് സിക രോഗലക്ഷണങ്ങള്‍ കണ്ടത്. സിംഗപ്പൂരിലുള്ള ഇവരുടെ കുട്ടിയിലും സിക വൈറസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് സിംഗപ്പൂരിലും സിക രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുകയായിരുന്നു.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സിക വൈറസ് ബാധയുണ്ടായാല്‍ ജനിക്കുന്ന കുട്ടിക്ക് ബുദ്ധിവൈകല്യത്തിന് സാധ്യതയുണ്ടെന്ന് യു.എസ് ആരോഗ്യ വിദഗ്ധന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് സിക. 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബഌു.എച്ച്.ഒ.) സ്ഥിരീകരിച്ചിട്ടുണ്ടത്. അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലും കരീബിയന്‍ രാജ്യങ്ങളിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്.
സിക വൈറസ് കണ്ടത്തെിയ സാഹചര്യത്തില്‍ ലക്ഷണം കാണിക്കുന്നവരെയെല്ലാം അധികൃതര്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.