കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ചുമതല തദ്ദേശവകുപ്പിനെന്ന് റിപ്പോർട്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഒന്നാം പിണറായി സർക്കാർ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിക്ക് മാലിന്യ സംസ്‌കരണത്തിന്റെ ചുമതല കൈമാറിയത്. 2020 മാർച്ച് അഞ്ചിനാണിത്.
സർക്കാർ ഏറ്റെടുത്തതിനാൽ തീപിടിത്തം പോലുള്ള അപകടങ്ങളിൽ പോലും കൊച്ചി കോർപറേഷന് ഇടപെടാൻ സാധിക്കില്ല. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടേണ്ടത് ജില്ലാ കലക്ടർ ആണെന്നും ഉത്തരവിലുണ്ടെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു.
തദ്ദേശവകുപ്പ് പദ്ധതി ഏറ്റെടുത്തെങ്കിലും ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായപ്പോൾ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.
ബ്രഹ്മപുരത്ത് തിപിടിത്തമുണ്ടാകാനും വിഷപ്പുക പടരാനുമുള്ള സാഹചര്യമുണ്ടെന്നും കോർപറേഷൻ പരാജയമാണെന്നും ചൂണ്ടികാണിച്ചായിരുന്നു സർക്കാർ തദ്ദേശവകുപ്പിന് ബ്രഹ്മപുരം പ്ലാൻറിന്റെ ചുമതല കൈമാറിയത്. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും പ്ലാന്റുമായി ബന്ധപ്പെട്ട യാതൊരു വിഷയവും തദ്ദേശവകുപ്പ് ഏറ്റെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.
തദ്ദേശവകുപ്പിനാണ് ബ്രഹ്മപുരത്തിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് എറണാകുളം ജില്ലയുടെ ചുമതല കൂടിയുള്ള വ്യവസായ മന്ത്രി പി.രാജീവും കയ്യൊഴിഞ്ഞിരുന്നു.
Content Highlight: Local self governing department in charge of Brahmapuram waste plant