| Friday, 15th February 2019, 12:17 pm

തെക്കന്‍ കേരളത്തില്‍ നടന്ന നാല് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നിലും ബി.ജെ.പിക്ക് രണ്ടാം സ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി ജില്ലകളിലായി നടന്ന ഉപതെരഞെടുപ്പുകളില്‍ മൂന്നിടത്ത് ബി.ജെ.പിക്ക് രണ്ടാം സ്ഥാനം. നാല് വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫുമാണ് വിജയിച്ചത്.

രണ്ടിടത്ത് സീറ്റുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ ഒരിടത്ത് എല്‍.ഡി.എഫിന്റെ സീറ്റ് യുഡി.എഫ് പിടിച്ചെടുത്തു. മറ്റൊരിടത്ത് യൂഡി.എഫ് നിലനിര്‍ത്തി.

Read Also ; മലപ്പുറത്ത് ലീഗ് സീറ്റ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്; കവനൂര്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

ഈ നാല് വാര്‍ഡുകളില്‍ മൂന്ന് സീറ്റുകളിലും ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. തിരുവനന്തപുരത്തെ ഒറ്റശേഖര മംഗലത്തെ വാര്‍ഡില്‍ 193 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണ 36 വോട്ടു മാത്രം ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 181 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ സി.പി.ഐ.എം മൂന്നാം സ്ഥാനത്താണ്.

Read Also : ഉപതെരഞ്ഞെടുപ്പ്; ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പിക്ക് തന്നെ

കൊല്ലത്തെ ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്‍ വാര്‍ഡില്‍ 1055 വോട്ടിന് എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.

പത്തനംതിട്ട ജില്ലയിലെ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാര്‍ഡില്‍ 55 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇവിടെയും 298 വോട്ടു നേടി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ 101 വോട്ട് നേടി യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.

Read Also : കൊച്ചി കോര്‍പറേഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം

കള്ളിക്കാട് പഞ്ചായത്തിലെ ചാമവെളപ്പുറം വാര്‍ഡില്‍ 15 വര്‍ഷത്തിന് ശേഷം എല്‍.ഡി.എഫ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു.

We use cookies to give you the best possible experience. Learn more