| Monday, 23rd June 2014, 5:00 pm

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. തമിഴ്‌നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂഴിയാര്‍ നിലയത്തിന്റെ അറ്റകുറ്റപ്പണി 28ഓടെ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തിനകത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍
കഴിയുമെന്നാണ് കരുതുന്നത്. ജലസംഭരണികളിലേക്ക് നീരൊഴുക്ക് ലഭിക്കുന്ന തരത്തില്‍ മഴ ലഭിച്ചു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

അറ്റക്കുറ്റപണിക്കായി ഉല്‍പാദനം നിറുത്തിയ ശബരിഗിരിയില്‍ നിന്നുളള വൈദ്യുതി ഉല്‍പാദനം 27ന് പുനരാരംഭിക്കും. ഇതോടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഈ വിഷയത്തില്‍ തമിഴ്‌നാട് മറുപടി അറിയിക്കും.

നല്ലതോതില്‍ മഴ ലഭിച്ച കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ജലസംഭരണികളില്‍ 22 ശതമാനം വെള്ളമുണ്ടായിരുന്നു. ഇപ്പോഴിത് 17 ശതമാനമൈയി കുറഞ്ഞു. മഴ തുടങ്ങിയശേഷം ഇതുവരെ 38.3 കോടി യൂണിറ്റിനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ എത്തിയത്.

വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി സംസ്ഥാനതത്ത് 45 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more