പാലക്കാട്: വാളയാര്‍ കേസില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ദേശീയ പട്ടിക ജാതിവകുപ്പ് ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍.
പ്രൊസിക്യൂഷനും അന്വേഷണ സംഘവും കേസ് അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു എല്‍. മുരുകന്‍.
ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും വിശദീകരണം തേടുമെന്നും ഇരുവരേയും ദല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കമ്മീഷന്‍ കേസ് ഏറ്റെടുത്തതായയും അദ്ദേഹം അറിയിച്ചു.
വാളയാര്‍ കേസില്‍ പ്രതികളായവരെ വെറുതെ വിട്ട സംഭവം വിവാദമായിരിക്കെ വിഷയത്തില്‍ ഇടപെടുമെന്നും പ്രശ്നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂഖോ പറഞ്ഞിരുന്നു. നേരത്തെ വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മിഷനുംപറഞ്ഞിരുന്നു.
വാളയാര്‍ കേസില്‍ അപ്പീലിനു പോകുമെന്നും ഒക്ടോബര്‍ 25ന് പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാളയാര്‍ കേസില്‍ കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും പ്രഗല്‍ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കേസില്‍ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.