Film News
'ബഡാ ബഡാ ശുക്‌രിയ'; വാലിബന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി എല്‍.ജെ.പി; പ്രസംഗം വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 05, 06:46 am
Wednesday, 5th April 2023, 12:16 pm

മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. സെറ്റില്‍ നിന്നുമുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രസംഗം വൈറലാവുകയാണ്. ഷൂട്ട് ചെയ്‌തെടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകള്‍ ഉള്ള സിനിമയായിരുന്നുവെന്നും രാജസ്ഥാന്‍ പോലെയൊരു സ്ഥലത്ത് ഷൂട്ട് വിജയകരമായി തീര്‍ത്തെടുക്കാനായെന്നും ലിജോ പറഞ്ഞു.

‘ഒരുപാട് വലിയ തരത്തിലുള്ള സീക്വന്‍സുകളുള്ള, പെട്ടെന്ന് ഷൂട്ട് ചെയ്‌തെടുക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തിലുള്ള ഒരു സിനിമ ആയിരുന്നു നമ്മുടേത്. പ്രത്യേകിച്ചും രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് വന്ന് ഷൂട്ട് ചെയ്‌തെടുക്കുക എന്നത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്‍ക്കും നന്ദി.

ഓരോ ഡിപാര്‍ട്ട്‌മെന്റ്‌സിനേയും എടുത്ത് പറയുന്നില്ല. എല്ലാ ഡിപാര്‍ട്ട്‌മെന്റുകളും ഒരുമിച്ച് നിന്നു. പ്രശ്‌നങ്ങളില്ല എന്നല്ല. അതെല്ലാം തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്. സബ്‌കേലിയേ ബഡാ ബഡാ ശുക്‌രിയ ഓര്‍ ധന്യവാദ്,’ ലിജോ പറഞ്ഞു.

ജനുവരി 18 ന് ആരംഭിച്ച് 77 ദിവസം നീണ്ട ഷെഡ്യൂള്‍ ആണ് അവസാനിച്ചിരിക്കുന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരി പ്രശാന്ത് വര്‍മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: LJP completes Valiban’s Rajasthan schedule; The speech went viral