| Tuesday, 12th November 2024, 6:29 pm

വിണ്ടുകീറിയ ചുമരുകളിൽ നിന്നും പൊള്ളുന്ന ചൂടിൽ നിന്നും രക്ഷ വേണം; ജാരിയയിൽ ജീവിക്കുന്നത് 70,000ത്തിലധികം മനുഷ്യ ജീവനുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയുടെ കൽക്കരി തലസ്ഥാനമായ ധൻബാദിൻ്റെ ഹൃദയഭാഗത്താണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഖനികളിലൊന്ന് സ്ഥിതിചെയ്യുന്നത്. സ്റ്റീൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉയർന്ന ഗ്രേഡ് കൽക്കരി, പ്രൈം കോക്കിങ് കൽക്കരിയുടെ ഇന്ത്യയുടെ ഏക ശേഖരം ഉൾക്കൊള്ളുന്നത് ജാരിയ കൽക്കരിപ്പാടങ്ങളിലാണ്. 1894 മുതൽ ഇവിടെ തുടർച്ചയായി ഖനനം ചെയ്യപ്പെടുന്നുണ്ട്.

1916ലാണ് ആദ്യത്തെ ഭൂഗർഭ തീപിടിത്തം രേഖപ്പെടുത്തിയത്. 1970-കളോടെ ഏകദേശം 17.32 ചതുരശ്ര കിലോമീറ്റർ (6.68 ചതുരശ്ര മൈൽ) അഗ്നിബാധയുണ്ടായി. അത് ഇപ്പോൾ 2.18 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്ന് മൈൻ എക്സിക്യൂട്ടീവുകൾ പറയുന്നു. 100,000ലധികം കുടുംബങ്ങൾ ഈ തീപിടുത്തത്തിന് ഇരയായിട്ടുണ്ട്. അവരെ മാറ്റിപാർപ്പിക്കാനോ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യാനോ സർക്കാർ ഇതുവരെയും തയാറായിട്ടില്ല.

Content Highlight: Living above a century-old coal fire, Jharia residents pay the price for India’s mining ambitions

ഡൂള്‍ന്യൂസ് ഡെസ്‌ക്