ഹൈദരാബാദ്: പൈതൃകം സംരക്ഷിക്കുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്ന് ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം. മേധാവിയുമായ അസദുദ്ദീന്‍ ഉവൈസി.
ഉസ്മാനിയ ജനറല്‍ ഹോസ്പിറ്റലിനായി ഒരു പുതിയ കെട്ടിടം എത്രയും വേഗം നിര്‍മ്മിക്കണമെന്ന തന്റെ ആവശ്യം ഉവൈസി ആവര്‍ത്തിച്ചു.
” നിങ്ങള്‍ക്ക് പൈതൃക കെട്ടിടം സംരക്ഷിക്കണമെങ്കില്‍ അത് സംരക്ഷിക്കുക. പക്ഷേ, നിങ്ങള്‍ക്ക് ജീവനും പണവും ലാഭിക്കണമെങ്കില്‍ ഉസ്മാനിയ ഹോസ്പിറ്റലിനായി ഞങ്ങള്‍ക്ക് ഒരു പുതിയ കെട്ടിടം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
കൊവിഡ് രണ്ടാമത്തെ തരംഗം മൂലമുണ്ടായ നാശത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും കുറവ് നിരവധി ജീവന്‍ നഷ്ടപ്പെടുത്തിയെന്നും പറഞ്ഞു.
”മൂന്നാം തരംഗത്തെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കൊവിഡ് തരംഗം ഉണ്ടാകുമ്പോള്‍ പുതിയ ഉസ്മാനിയ ഹോസ്പിറ്റല്‍ കെട്ടിടം പൗരന്മാരുടെ രക്ഷയ്ക്കെത്തുമെന്നതിനാല്‍ ഈ വിഷയത്തില്‍ എല്ലാവരും തന്നെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.