ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിന് ന്യൂകാസിലിനെതിരെ ഗംഭീര ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ന്യൂകാസിലിനെ ലിവര്‍പൂള്‍ തറപറ്റിച്ചത്. അതേ സമയം പോയന്റ് പട്ടികയില്‍ രണ്ടാമതായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. ലെസ്റ്ററിനോട് 2-1നാണ് സിറ്റി തോറ്റത്.
ഇന്നത്തെ മത്സരത്തോടെ ഒന്നാമതുള്ള ലിവര്‍പൂളിന് 51 പോയന്റായി. 45 പോയന്റുമായി ടോട്ടനം പട്ടികയില്‍ രണ്ടാമതെത്തി. ബേണ്‍മൗത്തിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ടോട്ടനം തകര്‍ത്തത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിറ്റിയ്ക്ക് 44 പോയന്റാണുള്ളത്.
ലിവര്‍പൂളിനായി ലോവ്റെന് (11), സലാഹ് (47), ഷക്കീരി(79), ഫാബിഞ്ഞോ (85) എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളുടെ ഫലം
Burnley 1-5 Everton
Crystal Palace 0-0 Cardiff
Fulham 1-1 Wolvse
Man Utd 3-1 Huddersfield