ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകമായ ആന്‍ഫീഡ് മൈതാനത്ത് തോല്‍വി വഴങ്ങി ലിവര്‍പൂള്‍. ലീഡ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോറ്റത്. 89ാം മിനിട്ടിലായിരുന്നു ലീഡ്സിന്റെ വിജയഗോള്‍.
നാലാം മിനിട്ടില്‍ റെഡ്രിഗോ മെറേനൊയുടെ ഗോളിലൂടെ മുന്നിലെത്തിയ ലീഡ്സിനെ മുഹമ്മദ് സലായുടെ ഗോളിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്.
എന്നാല്‍ അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു. ലീഗില്‍ ഈ സീസണില്‍ നാലാം തവണയാണ് ലിവര്‍പൂള്‍ തോല്‍ക്കുന്നത്.
മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ റോഡ്രിഗോ ആദ്യ ഗോള്‍ നേടി ശ്രദ്ധേയനായി. ഗോമസിന്റെ പാസിലൂടെയാണ് റോഡ്രിഗോ പന്ത് വലയിലെത്തിച്ചത്.
14ാം മിനിട്ടില്‍ ആന്‍ഡി റോബര്‍ട്ട്‌സന്റെ അസിസ്റ്റിലൂടെ സലാ ലിവര്‍പൂളിനായി ആശ്വാസ ഗോള്‍ നേടി.
ആദ്യ പകുതിയില്‍ ലീഡ്‌സിന് നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴായി പോവുകയായിരുന്നു.
രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ വിജയഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലുംശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. 89ാം മിനട്ടില്‍ പാട്രിക് ബാംഫോര്‍ഡിന്റെ പാസില്‍ നിന്ന് സമ്മര്‍വില്ലെ വലകുലുക്കുകയായിരുന്നു.
നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് നാല് ജയവും അത്രതന്നെ തോല്‍വിയും സമനിലയുമായി 16 പോയിന്റോടെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ലിവര്‍പൂളിപ്പോള്‍. 29 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്.
അതേസമയം ബ്രൈറ്റണ്‍ ഒന്നിനെതിരെ നാല് ഗോളിന് ചെല്‍സിയെ തോല്‍പിച്ചു. രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങിയതാണ് ചെല്‍സിയെ കുരുക്കിലാക്കിയത്.
ലിയാന്‍ഡ്രോ തൊസാര്‍ഡും പാസ്‌കര്‍ ഗ്രോബുമാണ് ബ്രൈറ്റന്റെ സ്‌കോറര്‍മാര്‍.
കായ് ഹാവെട്സാണ് ചെല്‍സിയുടെ സ്‌കോറര്‍. റൂബന്‍ ലോഫ്റ്റസ് ചീക്കും ട്രെവോ ചലോബയുമാണ് ചെല്‍സിക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്.
സീസണില്‍ ചെല്‍സിയുടെ മൂന്നാം തോല്‍വിയാണിത്. 12 കളിയില്‍ 21 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി.
Content Highlights: Liverpool lost to Leeds; Brighton beats Chelsea with brilliance