footballl
ഫ്രഞ്ച് ക്ലബ്ബിന് മുന്നില്‍ വീണ് ലിവര്‍പൂള്‍; തോല്‍വിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തലതാഴ്ത്തി ക്ളോപ്പ്
യുവേഫ യൂറോപ്പ ലീഗയില്‍ ലിവര്‍പൂളിന് തോല്‍വി. ഫ്രഞ്ച് ക്ലബ്ബ് ടൂളൂസോ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിനെ തകര്‍ത്തത്.
ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ എത്തിയ ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ കളോപ്പിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിയത്. മത്സരശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ നിരാശനായികൊണ്ട് തല താഴ്ത്തിനില്‍ക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനത്തിനെതിരെയും ലിവര്‍പൂള്‍ കോച്ച് പറഞ്ഞു.
‘ഇവിടെ വാര്‍ത്താ സമ്മേളനം നടത്താനുള്ള ആശയം ആരുടേതായിരുന്നു?’ എന്നായിരുന്നു ക്ലോപ്പിന്റെ പ്രതികരണം.
മത്സരത്തില്‍ 72% ആധിപത്യവും ലിവര്‍പൂളിനായിരുന്നു. 19 ഷോട്ടുകള്‍ ആണ് എതിര്‍പോസ്റ്റിലേക്ക് ഇംഗ്ലീഷ് ക്ലബ്ബ് പായിച്ചത്. മത്സരത്തിലെ പല മേഖലയിലും ക്ലോപ്പും കൂട്ടരും മുന്നിട്ടുനിന്നെങ്കിലും മത്സരത്തില്‍ ടീം പരാജയപ്പെടുകയായിരുന്നു.
ടുളൂസോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 36ാം മിനിട്ടില്‍ ആരോന്‍ ഡോന്നം ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി 1-0ത്തിന് സ്വന്തമാക്കിയ ആതിഥേയര്‍ രണ്ടാം പകുതിയിലും ഗോളടി തുടര്‍ന്നു. 58ാം മിനിട്ടില്‍ തിജിസ് ഡാലിങ്കയുടെ വകയായിരുന്നു ടുളൂസോയുടെ രണ്ടാം ഗോള്‍.
എന്നാല്‍ 74ാം മിനിട്ടില്‍ ക്രിസ്ത്യന്‍ കസ്സെറാസിന്റെ ഓണ്‍ ഗോളിലൂടെ ലിവര്‍പൂള്‍ തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ രണ്ട് മിനിട്ടുകള്‍ക്ക് ശേഷം ഫ്രാങ്ക് മഗ്രി ടുളൂസിന്റെ മൂന്നാം ഗോള്‍ നേടി.
പോര്‍ച്ചുഗീസ് താരം ഡിഗോ ജോട്ട 89ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി വീണ്ടും ലിവര്‍പൂളിന് പ്രതീക്ഷകള്‍ നല്‍കി. തുടര്‍ന്നുള്ള നിര്‍ണായ നിമിഷങ്ങളില്‍ സമനില ഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ടുളൂസിന്റെ പ്രതിരോധം ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ലിവര്‍പൂള്‍ 3-2ന് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
മത്സരം തോറ്റെങ്കിലും മൂന്ന് വിജയവുമായി യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്താണ് ക്ളോപ്പും കൂട്ടരും. അതേസമയം ജയത്തോടെ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ഫ്രഞ്ച് ക്ലബ്ബിന് സാധിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ 12ന് ബ്രെന്റ്ഫോര്‍ട്ടിനെതിരെയാണ് ലിവര്‍പൂളിന്റ അടുത്ത മത്സരം.
Content Highlight: Liverpool loss against Toulouse fc in Europa League.