ലണ്ടന്‍: ഇഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന നിമിഷ ഗോളില്‍ വെസ്റ്റ് ബ്രോമിനെ 1-2ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ എഫ്.സി. ഇതോടെ ലിവര്‍പൂള്‍
യുവേഫ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. അവസാന നിമിഷം ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത് ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറാണ്. ഇഞ്ചുറി സമയത്ത് അലക്സാണ്ടര്‍ അര്‍ണോള്‍ഡെടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് അലിസണ്‍ ലിവര്‍പൂളിന് നിര്‍ണായക വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 15ാം മിനിറ്റില്‍ റോബ്സണ്‍ കാനുവിന്റെ ഗോളിലാണ് വെസ്റ്റ് ബ്രോമ മുന്നിലെത്തിയത്. 33ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ തിരിച്ചടിക്കുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് ഇഞ്ചുറി സമയത്ത് ലഭിച്ച കോര്‍ണര്‍ മുതലെടുത്ത് അലിസണ്‍ ബെക്കര്‍ ലിവര്‍പൂളിനെ വിജയത്തിലെത്തിച്ചത്.
ജയത്തോടെ 36 മത്സരത്തില്‍ നിന്ന് 63 പോയിന്റായി പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. 64 പോയിന്റുള്ള ചെല്‍സിയാണ് തൊട്ടുമുകളില്‍. ലീഗില്‍ ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്.
പ്രീമിയര്‍ ലീഗിലെ ആദ്യ 4 സ്ഥാനക്കാര്‍ക്കാണ് യുവേഫ ചാംപ്യന്‍സ് ലീഗില്‍ യോഗ്യത നേടുക. നേരത്തെ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ടോട്ടനം വോള്‍വ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Liverpool FC beat West Brom 1-2 in a last minute goal in the English Premier League