| Saturday, 29th December 2018, 9:49 am

ലിവര്‍പൂള്‍-ആര്‍സനല്‍ ക്ലാസിക് പോരാട്ടം ഇന്ന്; ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ലിവര്‍പൂള്‍

സ്പോര്‍ട്സ് ഡെസ്‌ക്

28 വര്‍ഷങ്ങള്‍ക്കൊടുവില്‍ കിരീടം ആന്‍ഫീല്‍ഡലേക്കെത്തുന്നത് ലിവര്‍പൂള്‍ സ്വപ്‌നം കാണുന്നുണ്ട്. അവസാന രണ്ട് മത്സരവും തോറ്റതോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതായത് പൂളിന് ആശ്വാസകരമാണ്. രണ്ടാമതുള്ള ടോട്ടനവുമായി ആറ് പോയന്റ് വ്യത്യാസമാണ് റെഡ്‌സിനുള്ളത്. ജയം നിലനിര്‍ത്തി കിരീട പ്രതീക്ഷ നിലനിര്‍ത്തലാണ് ക്ലോപ്പിന്റെ ലക്ഷ്യം.

2018-19 സീസണില്‍ ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം ലിവര്‍പൂള്‍ വീണ്ടെടുത്ത് കഴിഞ്ഞു. മുന്നേറ്റം മുതല്‍ ഗോള്‍ കീപ്പര്‍ വരെയുള്ള എല്ലാ കളിക്കാരും മികച്ച ഫോമിലാണ്.12 ഗോളുമായി ലീഗ് ടോപ്‌സ്‌കോററായ സലായാണ് പൂളിന്റെ കുന്തമുന. കഴിഞ്ഞ സീസണിലെ ഫോമിന്റെ നിഴലിലാണ് സലാഹെങ്കിലും അവസാന മൂന്ന് മത്സരത്തില്‍ ഫോം തിരിച്ചുപിടിച്ചിട്ടുണ്ട്. അവസാന നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ താരം നേടി. സീസണ്‍ പകുതിയാകുമ്പോള്‍ 41 ചാന്‍സുകളാണ് ഈജിപ്ഷ്യന്‍ കിങ് ഒരുക്കിയത്.

സദിയോ മാനെ ചാന്‍സുകള്‍ ഒരുപാട് നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും സലാഹിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. ഫിര്‍മിനോയും മിന്നും ഫോമിലാണ്.

ALSO READ: ‘ധോണി വന്നില്ലേ, ഇനി നീ എന്റെ വീട്ടില്‍ വന്ന് കുട്ടികളെ നോക്ക്’; രോഹിത്തിനു പിന്നാലെ പന്തിനേയും ചൊറിഞ്ഞ് പെയ്ന്‍

ഡോട്ട്മുണ്ടില്‍ നിന്ന് ഔബമയോങ് എത്തിയതോടെ ആര്‍സനലിന്റെ ആക്രമണം ശക്തമായിട്ടുണ്ട്. ലീഗിലെ സെക്കന്‍ഡ് ടോപ് സ്‌കോററാണ് ഔബ. മധ്യനിരയില്‍ ടൊറയ്‌റയും മികച്ച ഫോമില്‍ തന്നെയാണ്. ഓസിലും ചാന്‍സ് ക്രിയേഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്.പുതിയ പരിശീലകന് കീഴില്‍ കളിശൈലി മാറ്റിയ ആര്‍സനല്‍ ബിഗ് മാച്ച് വിന്നറുകളാണ്.

ലിവര്‍പൂള്‍ നിരയില്‍ പരുക്കേറ്റ ജയിംസ് മില്‍നര്‍ കളിക്കില്ല. ആര്‍സനലില്‍ പ്രതിരോധതാരം ഷര്‍ദാന്‍ മുസ്തഫി തിരിച്ചുവന്നേക്കും. എന്നാല്‍ മിക്ക്തരയന്‍, ഡാനി വെല്‍ബെക്ക് എന്നിവര്‍ കളിക്കില്ല.

ഇരുടീമുകളും തമ്മിലുള്ള 227-ാമത് മത്സരമാണിത്. അതില്‍ 86 തവണ പൂള്‍ ജയിച്ചപ്പോള്‍ 79 വട്ടം ആര്‍സനല്‍ ജയിച്ചു. 61 മത്സരം സമനിലയില്‍പിരിഞ്ഞു.

അതേസമയം ആര്‍സനലിന്റെ കഴിഞ്ഞ അഞ്ച് ആന്‍ഫീല്‍ഡ് സന്ദര്‍ശനത്തിലും ലണ്ടന്‍ ടീമിന് ജയിക്കാനായിട്ടില്ല. മാത്രമല്ല വലനിറച്ച് ഗോളും വാരികൂട്ടിയിട്ടുണ്ട്. 17 ഗോളുകളാണ് റെഡ്‌സ് ഗണ്ണേഴ്‌സിന്റെ വലയില്‍ നിറച്ചത്.

പൂള്‍ താരമായ ഫിര്‍മിനോയ്ക്ക് മികച്ച റെക്കോര്‍ഡാണ് ഗണ്ണേഴ്‌സിന് എതിരെ ഉള്ളത്. ആര്‍സനലിനെതിരായ അവസാന ആറ് ഇ.പി.ല്‍ മത്സരങ്ങളില്‍ അഞ്ച് ഗോള്‍ നേടുകയും മൂന്ന് ഗോളിന് അവസരമൊരുക്കുകയും ചെയ്തു.

നിലവില്‍ ആര്‍സനല്‍ പോയന്റ് ടേബിളില്‍ അഞ്ചാമതാണ്. 38 പോയന്റാണ് ഗണ്ണേഴ്‌സിന് ഉള്ളത്.

We use cookies to give you the best possible experience. Learn more