ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായ്ക്ക് പകരക്കാരനായി റയന്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയെ ടീം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
അടുത്ത സീസണോടെ സലായുമായുള്ള ലിവര്‍പൂളിന്റെ കരാര്‍ അവസാനിക്കുന്നതോടെയാണ് താരത്തിന് പകരക്കാരനായി അസെന്‍സിയോയെ ടീമിലെത്തിക്കാന്‍ ദി റെഡ്‌സ് ഒരുങ്ങുന്നത്.
പ്രമുഖ കായികമാധ്യമമായ സ്‌പോര്‍ട്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസെന്‍സിയോക്കും റയലുമായി ഒരു വര്‍ഷത്തെ കരാറാണ് ബാക്കിയുള്ളത്. ലിവര്‍പൂളിന് പുറമെ യൂറോപ്യന്‍ വമ്പന്‍മാരായഇന്റര്‍ മിലാന്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണെെറ്റഡ് എന്നിവരും താരത്തിന് പുറകെയുണ്ട്.
എന്നാല്‍ അടുത്ത സീസണോടെ സലാ ടീം വിടുമെന്നും അതിനാല്‍ തന്നെ ലിവര്‍പൂള്‍ അസെന്‍സിയോക്കായി വേഗത്തില്‍ നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, 50 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ ലഭിച്ചാല്‍ മാത്രമേ താരത്തെ കൈമാറാന്‍ തയ്യാറാവൂ എന്നാവും റയലിന്റെ നിലപാട്. റയല്‍ മാഡ്രിഡിന് തൃപ്തികരമായ ഓഫറുകള്‍ വന്നില്ലെങ്കില്‍ താരം അടുത്ത സമ്മര്‍ വരെ സ്പാനിഷ് ക്ലബ്ബില്‍ തുടര്‍ന്നേക്കും.
ആര്‍.സി.ഡി മയ്യോര്‍ക്ക (RCD Mallorca)യില്‍ നിന്നായിരുന്നു താരം റയലിലേക്കെത്തിയത്. ഒരു കാലത്ത് റയലിന്റെ സ്റ്റാറായിരുന്ന അസെന്‍സിയോ കഴിഞ്ഞ കുറച്ചു സീസണില്‍ ഇലവനിലെ സ്ഥിരസാന്നിധ്യത്തില്‍ നിന്നും ബെഞ്ചിലെ സാന്നിധ്യമായി മാറിയിരുന്നു.
അതേസമയം, ലിവര്‍പൂളിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു മുഹമ്മദ് സലാ. ലിവര്‍പൂളിനായി 254 മത്സരം കളിച്ച സലാ 156 ഗോളുകളും നേടിയിട്ടുണ്ട്.
Content Highlight: Liverpool consider Marco Asensio as a possible replacement for Muhammed Salah