ചെന്നൈ: നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായി തമിഴ്‌നാട്ടിലേക്ക് തിരിച്ച വി.കെ ശശികലയുടെ വാഹനവ്യൂഹം തമിഴ്‌നാട് അതിര്‍ത്തിയില്‍ തടഞ്ഞു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെയും അനുയായികളുടെയും വാഹനവ്യൂഹമാണ് പൊലീസ് തടഞ്ഞത്.
എ.ഐ.എ.ഡി.എം.കെയുടെ പാതകകള്‍ ഉയര്‍ത്തിയ നൂറോളം വാഹനങ്ങളുടെ അകമ്പടിയിലാണ് ശശികല തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. നേരത്തെ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ തള്ളിയാണ് ശശികല ചെന്നൈയിലേക്ക് തിരിച്ചിരിക്കുന്നത്. അതിര്‍ത്തി മുതല്‍ മുപ്പത്തിരണ്ട് സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ശശികലയുടെ തിരിച്ചുവരവ് അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ശശികലയുടെ വരവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക