ഹരിയാന: ലിവ് ഇന്‍ റിലേഷന്‍ ധാര്‍മ്മികമായും സാമൂഹികമായും അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി.
സംരക്ഷണം ആവശ്യപ്പെട്ട് ഒളിച്ചോടിയ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ഹരജിക്കാരായ ഗുല്‍സ കുമാരി (19), ഗുര്‍വിന്ദര്‍ സിംഗ് (22) എന്നിവര്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
ഗുല്‍സ കുമാരിയുടെ ബന്ധുക്കളില്‍ നിന്ന് ഇവര്‍ക്ക് ഭീഷണിയുള്ളതായും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
വാസ്തവത്തില്‍ ഹരജി സമര്‍പ്പിച്ചവര്‍ ഉദ്ദേശിക്കുന്നത് അവരുടെ ലിവ് ഇന്‍ റിലേഷനുള്ള അംഗീകാരമാണെന്നും അത് ധാര്‍മ്മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും പറഞ്ഞ കോടതി ഹരജിയില്‍ ഒരു സംരക്ഷണ ഉത്തരവും പാസാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. ജസ്റ്റിസ് എച്ച്.എസ്. മദാന്റെയാണ് ഉത്തരവ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: “Live-In Relationships Morally, Socially Unacceptable”: High Court Rejects Couple’s Plea