| Tuesday, 9th July 2013, 8:30 am

അഴിമതി; ചൈനീസ് മുന്‍ മന്ത്രിക്ക് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഴിമതിക്കെതിരെ പുതിയ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 1986 മുതല്‍ 2011 വരെ ലിയു തന്റെ ബന്ധുക്കളായ 11 പേരെ വഴിവിട്ട് സഹായിച്ച് രാജ്യത്തിന് നഷ്ടം വരുത്തിയെന്നും കോടതി കണ്ടെത്തി


[]ബെയ്ജിങ്: അഴിമതിയും അധികാരദുര്‍വിനിയോഗവും നടത്തിയെന്ന കേസില്‍ ##ചൈനയില്‍ മുന്‍ മന്ത്രിക്ക് വധശിക്ഷ. മുന്‍ റെയില്‍വേ മന്ത്രി ലിയു ഴിജു വിനാണ് ചൈനീസ് കോടതി വധശിക്ഷ വിധിച്ചത്. []

2003 മുതല്‍ 2011 വരെ റെയില്‍വേ മന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ കാലത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാതകള്‍ സ്ഥാപിച്ചത്.

അഴിമതിക്കെതിരെ പുതിയ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 1986 മുതല്‍ 2011 വരെ ലിയു തന്റെ ബന്ധുക്കളായ 11 പേരെ വഴിവിട്ട് സഹായിച്ച് രാജ്യത്തിന് നഷ്ടം വരുത്തിയെന്നും കോടതി കണ്ടെത്തി.

ബുള്ളറ്റ് ട്രെയിനുള്ള വീല്‍ സെറ്റ് കമ്പനിയെയും ലിയു വഴി വിട്ട് സഹായിച്ചതായി കോടതി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണം ചിലവഴിച്ചെന്നും ഇതുവഴി ലിയുവിന്റെ കുടുംബത്തിനായി വന്‍ തോതില്‍ അഴിമതി പണം ഉണ്ടാക്കിയെന്നും കോടതി വ്യക്തമാക്കി.

പൊതുമുതല്‍ കൈവശപ്പെടുത്തിയതിനും രാഷ്ട്രീയ അധികാരം ദുര്‍വിനിയോഗപ്പെടുത്തിയതിനും കോടതിയുടെ ശക്തമായ പരാമര്‍ശവും ഇദ്ദേഹത്തിനെതിരെ ഉണ്ടായി.

വധശിക്ഷയ്‌ക്കൊപ്പം ഇദ്ദേഹത്തിന്റെ മുന്‍ വസ്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷത്തിന് ശേഷം നടപ്പാക്കുന്ന വധശിക്ഷാ കാലയളവിനുള്ളില്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ അവകാശങ്ങള്‍ എടുത്തുകളയാനും വിധിന്യായത്തില്‍ പറയുന്നു.

25 വര്‍ഷത്തിനുള്ളില്‍ 10.53 ദശലക്ഷം യു.എസ് ഡോളര്‍ അഴിമതിയിലൂടെ കൈക്കലാക്കിയെന്നാണ് കുറ്റം. ഇദ്ദേഹത്തിന് അധികാര ദുര്‍വിനിയോഗത്തിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പല മന്ത്രിമാര്‍ക്കെതിരെയും ലൈംഗിക ആരോപണക്കേസും അഴിമതിക്കേസും ഉണ്ട്.

അഴിമതി പണത്തിലൂടെ 16 ല്‍ പരം ആഢംബര കാറുകളും 350 ലേറെ ഫഌറ്റുകളും ലിയു സ്വന്തമാക്കിയിട്ടുണ്ട്. വലിയ വലിയ സിനിമായ താരങ്ങളുമായും മറ്റും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more