ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയില്‍ സ്വന്തമാക്കാനും ലങ്കക്ക് സാധിച്ചു.
Sri Lanka clinches the T20I series 2-1 with a 28-run victory over Bangladesh! #BANvSL pic.twitter.com/PALOYVEMjb
— Sri Lanka Cricket 🇱🇰 (@OfficialSLC) March 9, 2024
മത്സരത്തില്‍ ഉണ്ടായ ഒരു റണ്‍ ഔട്ടാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. മത്സരത്തില്‍ ശ്രീലങ്കന്‍ താരം ദാസുന്‍ ശനകയെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസ് തകര്‍പ്പന്‍ ത്രോയിലൂടെ പുറത്താക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന ഓവറില്‍ ആയിരുന്നു സംഭവം നടന്നത്. റാഷിദ് ഹുസൈനില്‍ നിന്നും പന്ത് സ്വീകരിച്ച ലിട്ടണ്‍ സ്റ്റംപിന് മുന്നില്‍ നിന്നും ഒരു ബാക്ക് ത്രോയിലൂടെ റണ്‍ ഔട്ട് ആക്കുകയായിരുന്നു. ഒമ്പത് പന്തില്‍ 19 റണ്‍സുമായാണ് താരം പവലിയയിലേക്ക് മടങ്ങിയത്.
.@LittonOfficial Shades of MS Dhoni in it. pic.twitter.com/1ZVA364C9w
— CricketGully (@thecricketgully) March 9, 2024
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ലങ്കന്‍ ബാറ്റിങ്ങില്‍ കുശാല്‍ മെന്‍ഡീസ് 55 പന്തില്‍ നേടിയ 86 റണ്‍സിന്റെ കരുത്തിലാണ് ശ്രീലങ്ക വലിയ ടോട്ടല്‍ നേടിയത്.
Well played mendis! 🎉 #BANvSL pic.twitter.com/dRG4UfHuwk
— Sri Lanka Cricket 🇱🇰 (@OfficialSLC) March 9, 2024
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.4 ഓവറില്‍ 146 പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ്ങില്‍ റാഷിദ് ഹുസൈന്‍ 30 പന്തില്‍ 53 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ശ്രീലങ്കയുടെ ബൗളിങ്ങില്‍ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നുവാന്‍ തുഷാര നടത്തിയത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് വിട്ടുനല്‍കിയാണ് നുവാന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlight: Litton Das great run out against Sri lanka