| Thursday, 21st December 2023, 3:06 pm

പ്രേക്ഷകരുടെ പ്രിയ ജോഡി വീണ്ടും; റൊമാന്റിക്കായി ലിറ്റില്‍ ഹാര്‍ട്‌സ് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ലിറ്റില്‍ ഹാര്‍ട്‌സിന്റെ ടീസര്‍ പുറത്ത്. 39 സെക്കന്റ് മാത്രം ദൈര്‍ഖ്യമുള്ള ടീസര്‍ മനോഹരമായ ദൃശ്യഭംഗിയോടെ റൊമാന്റിക്കായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിബി, ശോശ എന്നീ കഥാപാത്രങ്ങളെയാണ് യെ്‌നും മഹിമയും അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ മെമ്പര്‍ അശോകന്‍ ആണ് ഇവരുടെ ആദ്യ ചിത്രം. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രണ്‍ജി പണിക്കര്‍, അനു മോഹന്‍,എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ലിറ്റില്‍ ഹാര്‍ട്‌സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടനാണ്. ബിജു മേനോന്‍ റോഷന്‍ മാത്യു ചിത്രം ഒരു തെക്കന്‍ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.

ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോന്‍. ക്യാമറ: ലുക്ക് ജോസ്. എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ ഹെഡ്: അനിറ്റാരാജ് കപില്‍. ക്രിയേറ്റീവ് ഹെഡ്: ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡേവിസണ്‍ സി.ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, ആര്‍ട്ട് അരുണ്‍ ജോസ്, കൊറിയോഗ്രഫി: റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് അനീഷ് ബാബു, ഡിസൈന്‍സ്: ഏസ്ത്തറ്റിക് കുഞ്ഞമ്മ.

Content Highlight: Little Hearts movie teaser

Latest Stories

We use cookies to give you the best possible experience. Learn more