| Tuesday, 16th January 2024, 5:23 pm

'നിനക്കെപ്പോഴാണ് എന്നോട് ഇഷ്ട്ടം തോന്നിയത്'; ലിറ്റിൽ ഹാർട്ട്സിലെ 'ഏദൻ തോട്ടം' ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹിമയും ഷെയ്ൻ നിഗവും വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘ഏദൻ പൂവേ’ എന്ന പാട്ടാണ് സോണി മ്യൂസിക് സൗത്തിലൂടെ പുറത്തുവിട്ടത്. മ്യൂസിക് കംപോസ് ചെയ്തത് കൈലാസ് മേനോനും വരികൾ വിനായക് ശശികുമാറിന്റേതുമാണ്. കപിൽ കപിലാനും സന മൊയ്‌ദുട്ടിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിബി, ശോശ എന്നീ കഥാപാത്രങ്ങളെയാണ് യെ്‌നും മഹിമയും അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ മെമ്പര്‍ അശോകന്‍ ആണ് ഇവരുടെ ആദ്യ ചിത്രം. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രണ്‍ജി പണിക്കര്‍, അനു മോഹന്‍,എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ലിറ്റില്‍ ഹാര്‍ട്‌സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടനാണ്. ബിജു മേനോന്‍ റോഷന്‍ മാത്യു ചിത്രം ഒരു തെക്കന്‍ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.

Content Highlight: little heart’s movie’s song released

We use cookies to give you the best possible experience. Learn more