ഇതാണോ മുഖ്യമന്ത്രി, ചെലവ് ചുരുക്കല്‍; ലക്ഷങ്ങള്‍ മുടക്കി കാര്‍ മോടി പിടിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍
Kerala
ഇതാണോ മുഖ്യമന്ത്രി, ചെലവ് ചുരുക്കല്‍; ലക്ഷങ്ങള്‍ മുടക്കി കാര്‍ മോടി പിടിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th September 2018, 6:04 pm

തിരുവനന്തപുരം: കാലവര്‍ഷത്തേയും പ്രളയത്തേയും തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ചലച്ചിത്ര മേളയും, കലാമേളയും ഇത്തവണ ഒഴിവാക്കിയേക്കും എന്നതുള്‍പ്പെടെയുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ പി.എസ് ശ്രീകല ഈ കാര്യങ്ങള്‍ അറിഞ്ഞമട്ടില്ല. തന്റെ കാര്‍ മോടി പിടിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിച്ച് കൊണ്ട് ഡയറക്ടര്‍ ദേശാഭിമാനി ദിനപത്രത്തില്‍ നല്‍കിയ പരസ്യമാണ് ഇപ്പൊള്‍ വിവാദമായിരിക്കുന്നത്.


ALSO READ: പീഡനാരോപണം: കഠ്‌വയില്‍ മലയാളി വൈദികന്‍ നടത്തിയ അനാഥാലയത്തില്‍ നിന്നും 8 പെണ്‍കുട്ടികളെ അടക്കം 19 കുട്ടികളെ രക്ഷപ്പെടുത്തി


അലോയ് വീല്‍, ഫ്‌ലൊറിങ്ങ് മാറ്റ്, സണ്‍ ഫിലിം, ആന്റി ഗ്ലയര്‍ ഫിലിം, വീഡിയോ പാര്‍ക്കിങ്ങ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, സ്റ്റീരിയോ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ കാറില്‍ ഘടിപ്പിക്കാനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.



ആറ് വര്‍ഷം പഴക്കമുള്ള ഇന്നോവയിലാണ് ഈ സൗകര്യങ്ങള്‍ ഘടിപ്പിക്കാന്‍ പോകുന്നതെന്നും, അധികം ആയുസ്സില്ലാത്ത വാഹനത്തില്‍ ഇത്രയും തുക ചെലവഴിക്കുന്നത് ധൂര്‍ത്ത് ആണെന്നും വിമര്‍ശനങ്ങളുണ്ട്. മാത്രമല്ല സണ്‍ ഗ്ലാസ് ഒട്ടിക്കുന്നത് നിയമവിരുദ്ധം ആണെന്നിരിക്കെ ഇതിന്റെ പരസ്യ ലംഘനമാണ് പരസ്യത്തിലൂടെ നടക്കുന്നതെന്നും ആരോപണങ്ങളുണ്ട്.


ALSO READ:  ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 12ന് ബിഷപ്പ് ഹൗസിലേക്ക് ആര്‍.എം.പി.ഐയുടെ മഹിളാ മാര്‍ച്ച്


പത്രപരസ്യം നല്‍കാന്‍ മാത്രം 40,000 ചെലവ് വരുമെന്നും വ്യക്തികള്‍ കുറ്റപ്പെടുത്തുന്നു.

സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുമ്പോള്‍, ഖജനാവില്‍ നിന്നും ഇത്രയും തുക വാഹനം മോടിപിടിപ്പിക്കാന്‍ ഉപയോഗിക്കാനുള്ള തീരുമാനം അനുചിതമായി.